Monday, June 23, 2008

എന്റെ സ്വര്‍ഗീയ പ്രണയം

അകലങ്ങളില്‍ .....
നാം അകലങ്ങളില്‍ ......
നമ്മള്‍ തനിയെ തീര്‍ത്തൊരീ അകലം.....
എങ്കിലും ഞാന്‍ അറിയുന്നു കണ്ണാ...
മീരയോടുള്ള സ്നേഹത്തിന്‍ അഗാധത......
രാധ ആകാന്‍ ആഗ്രഹമെന്കിലും .......
അവിടെയിരുപ്പു നിന്‍ സ്വര്‍ഗീയ പ്രണയിനി .....
ഇതു ഞാന്‍ നിനക്കായ്‌ മാത്രം തീര്ത്ത ......
എന്‍ ഹൃദയത്തിന്‍ വിലാപ വാക്കുകള്‍ .......
നിന്റെ ഗാനങ്ങള്‍ ഞാന്‍ പോലും അറിയാതെ
എന്നെ .നിന്നിലേക്കടുപ്പിച്ചു ....
അതിന്റെ നാദവീചികളില്‍ ഞാന്‍ എന്നെ തന്നെ
മറന്നിരുന്നു.....അതെ ..അതാണ് ഞാന്‍ നിന്നില്‍ കണ്ട മാന്ത്രികത ......
എന്നും മീരയാകാന്‍ ആഗ്രഹിക്കുന്നു ഞാന്‍ .....
നഷ്ട സ്വപ്‌നങ്ങള്‍ തന്‍ ഭാരവുമായ് നീങ്ങുന്ന മീര ......
ഈ വരികള്‍ നിന്നെ വേദനിപ്പിക്കുന്നുവേന്കില്‍ .....
ക്ഷമിക്കുക ......
പറയാന്‍ ഞാന്‍ മനപൂര്‍വ്വം മറന്ന മൊഴികള്‍ ......
ഇപ്പോള്‍ അറിയാതെ പൊഴിയുന്നു കൂട്ടുകാരാ .......
എന്നും ചിരിക്കാന്‍ ആഗ്രഹമെന്കിലും .....
കരയാതിരിക്കാന്‍ ഇവള്‍ക്കും കഴിയുന്നില്ല .......
എങ്കിലും ക്ഷണികമാം .......അതോ ?
ഈ വേര്‍പിരിയല്‍ .........അത് നിന്നെയും
വേദനിപ്പിക്കുന്നു എന്നെനിക്കറിയാം എന്റെ കണ്ണാ ...
ഞാനായിരുന്നുവോ എന്നെങ്കിലും നിന്റെ ഹൃദയ സ്പന്ധനങ്ങളില്‍ ......
അല്ല എന്ന് ഞാന്‍ ഇന്നലെ മനസ്സിലാക്കി .......

എങ്കിലും അകലെ ഇരുന്നു നിന്റെ പ്രാണ നൊമ്പരം ........
ഞാന്‍ അറിഞ്ഞിരുന്നു .....
അതെന്നെ പിരിയുന്നതിനെക്കാള്‍ അധികം .....
വേറെ ആരെയൊക്കെയോ പിരിയുന്നതിനാല്‍ ആണെന്നതും.....
ഇന്നലെ എന്നെ മനസ്സിലാക്കി തന്നു കണ്ണാ .....
എങ്കിലും നിന്നോട് പറയാതിരിക്കാന്‍ ആകുന്നില്ല .......
നീയാണ് ആദ്യമായി എന്നെ പ്രണയത്തിലേക്ക് വലിച്ചിട്ടത് ......
അത് കേവലമാം നിന്റെ ചപലത ......
സ്വന്തമാക്കാന്‍ പറ്റില്ല എന്ന് മുന്പേ പറഞ്ഞു നീ ......
ഒന്നു സ്പര്‍ശിക്കാതെ ....ഒരു ചുംബനം പോലും നല്‍കാതെ .....
അകലേക്ക് പറന്നു നീ .........
അത് നീ ഉണ്ടാക്കിയെടുത്ത എന്നെ കാണിക്കാത്ത നിന്റെ മനസ്സിന്റെ
ആ ചെറിയ തീരുമാനം .......
ഞാന്‍ എല്ലാം മനസിലാക്കുന്നു ഇന്നും .....

പ്രണയങ്ങളുടെ ഒരു പൂക്കൂട തന്നെ .....
എന്നെ കൈ നീട്ടി വിളിക്കുന്നു വെന്കിലും ......
എന്നെ കൊണ്ടാവില്ല ഇനിയും എന്റെ മനസ്സിനെ .....
ചുട്ടു പോള്ളിക്കുവാന്‍.........
ഇതിനിടയില്‍ ഞാന്‍ ആത്മാര്‍ത്ഥം ആയ ......
ഒരു ഹൃദയത്തെ പോലും നോവിച്ചു ഞാന്‍ .......
പൊറുക്കുമോ എന്നോട് അതോ മനസ്സിലാക്കുമോ ?
ആ ഹൃദയത്തിന്റെ ഉടമ .......
അതും എനിക്കറിയില്ല കണ്ണാ .......
എങ്കിലും ഈ വേര്‍പാട്‌ .......
നിന്റെ ഇനിയുള്ള സ്വപ്നങ്ങള്‍ക്ക് ......
നിറവും ചിറകുകളും നല്‍കട്ടെ .....
നന്മയും സൌഭാഗ്യവും നല്‍കട്ടെ ......
എന്നാകുന്നു ഇവളുടെ ഉള്ളുരുകിയ പ്രാര്ത്ഥന ..................

59 comments:

ഗോപക്‌ യു ആര്‍ said...

ഈ രാധയും കണ്ണനും....മടുത്തു കെട്ടൊ...
[take it easy and pl remove wd veri..]

പിരിക്കുട്ടി said...

nigooda bhoomi ithu vaayichilla..........

ithu meerayanu .........
kannan ennulla perum real anu......
manassilyao?

സ്നേഹതീരം said...

ഈ പിരിക്കുട്ടി ആളു കൊള്ളാല്ലോ ! എനിക്കിഷ്ടമായി. :)

G.MANU said...

രാധാ വിരഹിത രാഗത്തില്‍
രാഗിണി രുഗ്മിണി പാടുന്നു

എന്നിട്ടും കൃഷ്ണനു ഡിമാന്‍ഡ്..

:)

നന്നായി പിരീസ്

Sajan said...

ഹായ്..ചേച്ചിയെ..കൊള്ളാട്ടോ...!വട്ടുകേസുതന്നെ ഹും!!!

ഹാരിസ്‌ എടവന said...

പ്രണയം പിരിമുറുക്കം എന്നൊക്കെ പറയാം

ഉപാസന || Upasana said...

:-)
Upasana

കഥാകാരന്‍ said...

"ഇതിനിടയില്‍ ഞാന്‍ ആത്മാര്‍ത്ഥം ആയ ......
ഒരു ഹൃദയത്തെ പോലും നോവിച്ചു ഞാന്‍ .......
പൊറുക്കുമോ എന്നോട് അതോ മനസ്സിലാക്കുമോ ?"

പിന്നെ തീര്‍ച്ചയായും ക്ഷമിക്കുമെന്നു പ്രത്യാശിക്കാം , ഇതു വായിച്ചെങ്കില്‍ ഉറപ്പായും..... :)

കവിത നല്ലതാണു കെട്ടോ...

Unknown said...

മികച്ച കവിതകള്‍ എഴുതാന്‍ കഴിയട്ടെ,,,, ആശംസകള്‍..

Unknown said...

ഓലകുഴല്‍ല്‍വിളികേട്ടോ
രാധേ..............??????

Unknown said...

ഓലകുഴല്‍ല്‍വിളികേട്ടോ
രാധേ..............??????

നിസ്സാറിക്ക said...

വളരെ നന്നായിട്ടുണ്ട് കേട്ടോ പിരിക്കുട്ടി എന്നതിനേക്കാള്‍ കൂടുതല്‍ ചേറ്ച്ച ചിരിക്കുട്ടി എന്നായിരുന്നു. സാരമില്ല അടുത്ത ജന്മത്തില്‍ മാറ്റിയാല്‍ മതി കേട്ടോ..

നിസ്സാറിക്ക
(ഇക്കാക്ക)

PIN said...

ഹായി പിരു,

കവിത ഞാനും വയിച്ചു.
മീരാമാധവം നന്നായിട്ടുണ്ട്‌.

മാംഗ്‌ said...

വട്ടു കേസ് വിട്ടു കള

മനസ്സിലായി ........
കവിത ആണോ? ആണോ?... അല്ലേ?.... എന്ദെങ്കിലും ആവട്ടെ ശ്രമം തുടരട്ടെ കവിതവരുകതന്നെ ചെയ്യും അല്ലതെ എവിടെ പോവാനാ?

നിസ്സാറിക്ക said...

എന്തെങ്കിലും എഴുതിയിട്ടുണ്ടാകുമെന്നു കരുതിയാ വന്നത്. എന്തേ അനിയത്തീ എഴുതാത്തത്..
മടിയാണോ കാരണം അതോ സമയക്കുറവോ..? എഴുതാന്‍ വേണ്ടി മാത്രം എഴുതരുത്.
ആത്മാവറിഞ്ഞു എഴുതുക..

ഇക്കാക്ക

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പിരി ഇളകുന്നതിനു മുന്‍പോ..........അതിനുശേഷമോ..........എഴുതിയതാണോ ഇത്‌.... ?

Sapna Anu B.George said...

പിരിയിളകിയ പീരിക്കുട്ടിക്കും പ്രണയം,,,,,,നന്നായി കേട്ടോ!!!

B Shihab said...

ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

ഭങിയായ എഴുത്ത്....
എനിക്ക് തെറ്റ് കൂടാതെ എഴുതാന്‍ കഴിയുന്നില്ല...
അതിനാള്‍ എഴുത്തിന്റെ flow നഷ്ട്പ്പെടുന്നു....

gtalk online assistance കിട്ടിയാല്‍ പലതും ചോദിച്ചു മനസ്സിലാക്കാമായിരുന്നു.....

ജെ പി ത്രിശ്ശിവപേരൂര്‍

പ്രജാപതി said...

പിരി അയഞ്ഞുപോവാതെ നോക്കണം.അതിനൊരു മാര്‍ഗമുണ്ട്‌.
1-പിരി(ബന്ധം-ബന്ധനം)യുണ്ടാക്കാതെ നോക്കുക
2-പിരിച്ചുവിടുന്ന ജോലി വേണ്ട
3-പിരികെ കട്ട്‌ ചെയ്യുക
4-പിരിയുണ്ടെന്ന്‌ ആരോടും പറയരുത്‌
5-ഇക്കാര്യത്തില്‍ അമിതമായി അര്‍മാതിക്കരുത്‌.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പിരിമുറുകിയ നേരത്ത് എഴുതിയതാണെങ്കിലും തരക്കേടില്ല.......നന്നായിട്ടുണ്ട്...

അസ്‌ലം said...

hai radhi.............!
nannayirikkunnu
paksheeeeeeee.
vishadham vayikkan kazhiyunnu..
share cheyyumo...?ishtanenki mathram
-Manu-

Sureshkumar Punjhayil said...
This comment has been removed by the author.
Nithin said...

ഒപ്പിക്കാട്ടോ..........
ഹ്രിദയം തുളുമ്പുമ്പോ മാത്രം എഴുതുക

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പിരിക്കുട്ടിയുടെ പ്രണയത്തിന് എല്ലാ ഭാവുകങ്ങളും.

Kunjipenne - കുഞ്ഞിപെണ്ണ് said...

പിരൂ.........
എന്തൊക്കെ വിശേഷങ്ങള്‍
കവിത ആണോ പലവെട്ടം വായിച്ചു ചില അവ്യക്തതകള്‍ ..എങ്കിലും,
നന്നായി....

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Ajith Polakulath said...

ഞാനെന്ത് പറയാന്‍!

:)

KRISHNANUNNI said...

രാധാമാധവഗാന്ധാരം, വളരെ നന്നയിട്ട്ണ്ട്‌ ട്ടൊ

B Shihab said...

pranayam narayananodu thanne vendathu

വരവൂരാൻ said...

ഈ വരികള്‍ നിന്നെ വേദനിപ്പിക്കുന്നുവേന്കില്‍ .....
ക്ഷമിക്കുക ......
പറയാന്‍ ഞാന്‍ മനപൂര്‍വ്വം മറന്ന മൊഴികള്‍ ......
ഇപ്പോള്‍ അറിയാതെ പൊഴിയുന്നു കൂട്ടുകാരി .......

"അതി മനോഹരമായിരിക്കുന്നു "

അജയ്‌ ശ്രീശാന്ത്‌.. said...

"എങ്കിലും ഈ വേര്‍പാട്‌ .......
നിന്റെ ഇനിയുള്ള സ്വപ്നങ്ങള്‍ക്ക് ......
നിറവും ചിറകുകളും നല്‍കട്ടെ .....
നന്മയും സൌഭാഗ്യവും നല്‍കട്ടെ "

ഞാനും പ്രാര്‍ത്ഥിക്കാം....
അതങ്ങിനെതന്നെയാവട്ടെ..:)

വരികള്‍ ഇഷ്ടമായി...

M.K.KHAREEM said...

അക്ഷരങ്ങള്‍ പൊഴിയേണ്ടത്
ഹൃദയത്തില്‍ നിന്നും...
തലച്ചോറില്‍ നിന്നും
പെറുക്കിയാല്‍
എച്ച് കെട്ടിയ പോലിരിക്കും...
എങ്കിലും വരികള്‍ ഇഷ്ടമാകാതെയല്ല..
ശ്രദ്ധിച്ചിരുന്നെങ്കില്‍ ൂടുതല്‍ മിഴിവ് ആയേനെ...
ആശംസകള്‍...

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ സ്വര്‍ഗീയ പ്രണയം

അടിപൊളി

എന്റെ വീട്ടില്‍ എല്ലാരും പ്രണയിച്ചു കല്യാണം കഴിച്ചു...
എനിക്ക് മാത്രം അതിനു സമയം കിട്ടിയില്ല...
അതിനാല്‍ എന്റെ ജീവിതം ദുക്ഖകരമായി...
രണ്ട് നല്ല മക്കളുണ്ടായി....
ആ നേട്ടം മാത്രം...

ഇനി ഈ വയസ്സ് കാലത്ത് ഒന്നു പ്രേമിച്ചാലോ...
ആരെയെങ്കിലും കിട്ടുമോ? എന്നാലോചിച്ചുപോയി...

can u do me a favour.. i need fone numbers of trichur bloggers
or anybody in kerala...
i hv to have some assistance in blogging...
little things to ask and find the solutions on the spot.
even u can help me...
mrs. bindu K P is helping me.. but itz not that economic to call to dubai...
u know that all cannot be online gtalk always...
തന്റെ വീട് കൊടുങ്ങല്ലൂരാണല്ലോ? ത്രിശ്ശൂര്‍ക്ക് വരാറുണ്ടോ...

Sajan said...

ee J P appappan aalu kollalo...manasilayittoo.....:)

അക്കേട്ടന്‍ said...

"വട്ടു കേസ് വിട്ടു കള" എന്ന് ഞാന്‍ എന്തായാലും പറയില്ല. ഇനിയും എഴുതിയെഴുതി തെളിയട്ടെ... കൂടുതല്‍ ഭാവനകളും കൂടുതല്‍ സൃഷ്ടികളും ഉണ്ടാവട്ടെ!!!

ജെ പി വെട്ടിയാട്ടില്‍ said...

പിരീക്കുട്ടി
എവിട്യാ മോളെ നീ
കുറെ നാളായി കാണാനില്ലല്ലോ.പിരിയിളകി കിടപ്പാണോ?
ഈ പ്രണയകവിത ഞാന്‍ ഒരു VCD FORMAT ല്‍ പ്രസിദ്ധീകരിക്കട്ടെ. ഗീതാഗീതികളില്‍ വന്ന 4 കവിതകള്‍ പണീപ്പുരയിലാണു. ഗീതയെ പാടി കേള്‍പ്പിച്ചു. ഇപ്പൊ മാണിക്ക്യത്തിന്റെ ഓര്‍ഡറും വന്നിട്ടുണ്ട്.
എനിക്ക് പ്രണയിച്ച് പരിചയമില്ല. അതിനാല്‍ ഡീറ്റെയില്‍ കമന്റ് പറയുന്നില്ല.
എന്നാലും കൊള്ളാം.

Sureshkumar Punjhayil said...

Kollam Nannayirikkunnu. Best wishes..!!!

കരുണാമയം said...

adipoly ayittundu all the best


http://www.karunamayam.blogspot.com/

ജെ പി വെട്ടിയാട്ടില്‍ said...

"പ്രണയങ്ങളുടെ ഒരു പൂക്കൂട തന്നെ .....
എന്നെ കൈ നീട്ടി വിളിക്കുന്നു വെന്കിലും ......
എന്നെ കൊണ്ടാവില്ല ഇനിയും എന്റെ മനസ്സിനെ .....
ചുട്ടു പോള്ളിക്കുവാന്‍.........""
rasamundu vaayikkaan.....
pinne pireekkuty..... ethokkeyaa viesheshangal kodungalloori...
enne paattuppetti cheyyan patippichillallo.........

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു!!!!

ഇരുമ്പുഴിയൻ said...

ആശംസകൾ..

:)

ദിനേശന്‍ വരിക്കോളി said...

:-)

B Shihab said...

നന്നായി

Anil cheleri kumaran said...

...സ്പന്ധന.. തെറ്റാണു. സ്പന്ദനം ആണു ശരി.
കവിത ഇഷ്ടപ്പെട്ടു.

girishvarma balussery... said...

കവിത ആയില്ല എന്ന് പറഞ്ഞാല്‍ പിണങ്ങില്ല എന്നറിയാം... ആക്കാം . ശ്രമിച്ചാല്‍. ഭാവുകങ്ങള്‍

Sreejith said...

ഒരു നാട്ടുകാരിയെ കണ്ടതില്‍ സന്തോഷം .. കവിതകള്‍ പൂക്കട്ടെ ഇനിയും .. ആശംസകള്‍

Faizal Kondotty said...

നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍

Aisibi said...

Radha and meera, two of my favourites :D

Unknown said...

radhamadhavum kollam ketto

അസ്‌ലം said...

ഇപ്പൊ പിരി എങ്ങനെയുണ്ട് പരീ‍ക്കുട്ടി

ഗിരീഷ്‌ എ എസ്‌ said...

ആവര്‍ത്തന വിരസമായോ...
അങ്ങനെ തോന്നി...

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala.

in which we wish to include a kerala blog roll with links to blogs maintained by malayali's

or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kuthikurippukal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog

if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Unknown said...

നന്നായി പിരീസ്
ആശംസകള്‍..

പിരിക്കുട്ടി said...
This comment has been removed by the author.
Jishad Cronic said...

കൊള്ളാട്ടോ...!

ജയകൃഷ്ണന്‍ said...

പിരിക്കുട്ടി എനിയും എഴുതണം...എന്നാലെ നന്നാവൂ..ഇപ്പൊ എഴുതിയതു പൊട്ടെ..വിട്ടുകള..

Anonymous said...

ithpoluru meeraye enikariyaam.....piriyude meera avalallenn karuthunnu

shujahsali said...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?